ചിത്ര സ്കൂള്‍ ക്ലാസ്സ് ആകര്‍ഷകമാക്കുക, ക്ലാസ്സില്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷംമുണ്ടാക്കുക,പഠനം ആസ്വാദ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിലെ കലാദ്ധ്യാപകന്‍ ബൈജുദേവ് ചിത്ര സ്കൂള്‍ പരിപാടിക്കു തുടക്കം
കുറിച്ചു.സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളുടേയും ചുമരുകള്‍ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുന്ന ഈ പരിപാടിയില്‍ സ്കൂളിലെ വരയില്‍ താത്പര്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരു ബൃഹദ് സംരംഭമാക്കുകയാണു്.വലിയ സാമ്പത്തിക ചെലവുള്ള ഈ പരിപാടി സ്പോണ്‍സര്‍മാരുടെ സഹായത്തോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ.അതിനാല്‍ ഏകദേശം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാനുദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിനു സ്കൂളിനെ സ്നേഹിക്കുന്ന പ്രദേശവാസികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം ആവശ്യമായി വരും. സുമനസ്സുകള്‍ ഈ പരിപാടിയുടെ നല്ല വിജയത്തിനായി സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ